ദിനം പ്രതി കേരളത്തിൽ ഇന്ധന വില വര്‍ദ്ധിക്കുകയാണ്. ഇന്ധനവില ഇന്ന് കേരളത്തില്‍ വന്നു നില്‍ക്കുന്നത് പെട്രോളിന് 85.05 രൂപയും ഡീസലിന് 78.27 രൂപയിലാണ്.
തുടര്‍ച്ചയായിട്ടുള്ള ഇന്ധനവില വര്‍ദ്ധനയുടെ പഞ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കകം നിർത്തിവയ്ച്ചത് 200 ലധികം സ്വകാര്യബസ്സുകളാണ്. അതായത് ദിനംപ്രതി മൂന്നു ബസ്സുകളാണ് സര്‍വീസ് നിര്‍ത്തുന്നത് എന്ന് കണക്കുകള്‍.
ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 30ന് ശേഷം 2000 ഓളം ബസ്സുകള്‍ സര്‍വീസ് നിര്‍ത്താനാണ് ബസ്സുടമകളുടെ തീരുമാനം. ചാര്‍ജ് വര്‍ധന നടപ്പാക്കിയ മാര്‍ച്ചിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് കുറവുണ്ടായത്.
ഇന്ധന ചെലവില്‍ മാത്രം പ്രതിദിനം 2000 രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുണ്ട് അതുകൊണ്ടാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ബസ്സുടമകളുടെ സംഘടന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക