പ്രശസ്ത സംവിധായകന് കണ്ണന് താമരക്കുളം പ്രധാനവേഷത്തില്‍ എത്തി അഷ്റഫ് ഗുരുക്കള്‍ സംവിധാനവും രചനയും നിർവ്വഹിക്കുന്ന ‘കാസ്റ്റിങ് കാള്‍’ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തില്‍ നാലു വേഷത്തിലാണ് നായകനായ ഹബി എത്തുന്നത്.
നടനാവാൻ ആഗ്രഹിക്കുന്ന സിദ്ധാര്‍ഥ് ശിവയും കൂട്ടുകാരും കാസ്റ്റിങ് കോൾ എന്ന വലയത്തില്‍ പെട്ട് സിനിമാമോഹം തന്നെ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ മലയാള സിനിമയിലെ ഒരു സംവിധായകന് ശിവയുടെ ഒരു കിക്ക് ബോക്സിങ് മത്സരം കാണുന്നു. അതിലൂടെ ശിവ മലയാള സിനിമയിലെ നായകനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
നര്‍മ്മം, പ്രണയം, സെന്റിമെന്‍സ്, ആക്ഷന്‍ എന്നിവ കൂട്ടിയിണക്കിയ ചിത്രം ഇരുപത്തിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുണ്ട്. മെഹബൂബ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഷറഫ് ഗുരുക്കൾ തന്നെയാണ് സിനിമ നിര്‍മിക്കുന്നതും.
യവനിക ഗോപാലകൃഷ്ണന്, മജീദ്, ഡൊമനിക്, ഹരീഷ് പെങ്ങന്‍, ഷൈനി, സജീര്‍ വയനാട്, ശില്പ, ലക്ഷ്മി, സിന്ദര്ലാ,ബേബി റുബ്ബാനിയത്തു, മാസ്റ്റര്‍ ഈസ, മാസ്റ്റര്‍ ജാന്ഫിഷാല്, മാസ്റ്റര്‍ ഇoത്തിയാസ് ആലം, ബാവ ദേശം റാംജാന്‍ നിസാര്‍, ജിറ്റി അസ്തമയം, സലീം, സമീര്‍, കരീം ഗാലക്സി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചമയം സിജിന്‍ കൊടകര, കോസ്റ്റ്യൂം-സുരേന്ദ്രന്, ആര്‍ട്ട്-റിയാസ്. സ്റ്റില്‍-ഫസല്‍ ആളൂര്‍, എഡിറ്റിങ്ങും ക്യാമറയും സുല്‍ഫി അഴീക്കോട് ,അസോസിയേറ്റ് ഡയറക്ടര്‍ ബ്രിജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക