ശബരിമലയില്‍ പ്രായഭേദമന്യേയുള്ളസ്ത്രീകളുടെ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ്. പുനപരിശോധന ഹര്‍ജി നല്കുന്ന കാര്യം പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എം.പത്മകുമാര്‍ പറഞ്ഞിരുന്നു.
ആചാരം അറിയാവുന്ന സ്ത്രീകളാരും ശബരിമലയിലേക്ക് ഉടന്‍ എത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാര്‍ പറഞ്ഞത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള തുടര്‍ന്നടപടികളില്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നായിരുന്നു എം.പത്മകുമാര്‍ പറഞ്ഞത്.
വിധിയെ എതിര്‍ക്കുന്ന തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവുമായി ബോര്‍ഡ് അടുത്ത ദിവസം ചര്‍ച്ച ചെയ്യും. അതേസമയം കൂടുതല്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കാനാകില്ല, നിലവിലുള്ള സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗിക്കണമെന്നും എ.പത്മകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക