മൊബൈൽ നമ്പറുകൾ ആധാറിൽ നിന്നും അൺലിങ്ക് ചെയ്യാൻ ടെലികോം കമ്പനികൾക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. 15 ദിവസമാണ് ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. ആധാർ കാർഡ് മൊബൈലുമായി ലിങ്ക് ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് ഈ തീരുമാനം.
സെപ്റ്റംബർ 26 നാണ് മൊബൈൽ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ ആധാറുമായി ലിങ്ക് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ് വന്നത്. ഇതേ തുടർന്ന് ഒക്ടോബർ 15 നുള്ളിൽ ആഡഡ് മൊബൈൽ നമ്പറുമായി അൺലിങ്ക് ചെയ്യാനുള്ള ആക്ഷൻ പ്ലാൻ സമർപ്പിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകി.
ഇതോടുകൂടി ഇനി മുതൽ ടെലികോം കമ്പനികൾക്ക് പഴയ രീതികളായ പേപ്പർ വക്കുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ കാര്യവിവരങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക