പഞ്ചാബ് നാഷണൽ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടു കെട്ടി. 637 കോടി രൂപയുടെ സ്വത്തുവകകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് കണ്ടുകെട്ടിയത്. നാല് രാജ്യങ്ങളിലായുള്ള വസ്തുവകകളാണിവ. സ്ഥലങ്ങൾ, ആഭരണങ്ങൾ, ബാങ്ക് ബാലൻസുകൾ എന്നിവയാണ് കണ്ടുകെട്ടിയത്.
നീരവ് മോദിയും അമ്മാവൻ മെഹൂൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13000 കോടി രൂപ തട്ടിയെടുത്തതിന് ശേഷം രാജ്യം വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക