ആരോഗ്യത്തിനെന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും വളരെയധികം ഉപയോഗപ്രദമായ ഒന്നാണ് ഒലിവ് ഓയിൽ. ചർമ്മം എന്നും യുവത്വത്തോടെ നിർത്താൻ ഒലിവ് ഓയിൽ ഉപയോഗിച്ച് തയ്യാറാക്കാവുന്ന മൂന്ന് ഫെയ്സ് പാക്കുകൾ തയ്യറാക്കാം.
കടലമാവ്, ഒലീവ് ഓയില്‍, പനിനീര്
കടലമാവ്, ഒലീവ് ഓയില്‍, പനിനീര് എന്നിവ കലര്‍ത്തിയ മിശ്രിതവും നല്ലൊന്നാന്തരം ആന്റി ഏജിംഗ് പായ്ക്കാണ്. ഇവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയാം. ഇതും മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ഒലീവ് ഓയില്‍, പച്ചപ്പാല്
ഒലീവ് ഓയില്‍, പച്ചപ്പാല് എന്നിവ കലര്‍ത്തിയ ഫേസ് മാസ്കും ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ നീക്കാനും ഏറെ നല്ലതാണ്. പാല് ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ഒലീവ് ഓയിലും പാലും കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.
ഒലീവ് ഓയില്‍, മുട്ട വെള്ള
ഒലീവ് ഓയില്‍, മുട്ട വെള്ള എന്നിവ കലര്‍ത്തിയും ആന്റി ഏജിംഗ് മാസ്കുണ്ടാക്കാം. മുട്ട വെള്ളയും ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടുക. അല്പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇതില്‍ അല്പം നാരങ്ങാനീരു കൂടി കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്.
ഒറ്റ രാത്രി കൊണ്ട് മുഖക്കുരു മാറ്റാൻ 3 പ്രകൃതിദത്ത വഴികൾ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക