വെള്ളായണി ആസ്ഥാനമായുള്ള എന്‍ജിഒ കാന്താരിയും മാനവീയം തെരുവോരക്കൂട്ടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന അന്തർദേശീയ എക്സ്പോ ഒക്ടോബർ ആറിന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കും. രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാണ് പരിപാടി.
ബദല്‍ വിദ്യാഭ്യാസം, പ്രകൃതിസുസ്ഥിരത, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി വിഷയങ്ങളിലെ സാമൂഹ്യ മാറ്റ ചിന്തകള്‍ പരിപാടിയില്‍ അവതരിപ്പിക്കും. 13 രാജ്യങ്ങളില്‍ നിന്നുള്ള, സാമൂഹ്യമാറ്റത്തിനു ചുക്കാന്‍ പിടിച്ച 23 പേരുടെ പ്രോജക്ട്സ് എക്സ്പോയില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക