മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ വീട്ടമ്മയ്ക്കെതിരെ കേസെടുത്തു. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെ ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് മണിയമ്മ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. പിണറായി വിജയൻ ജന്മം കൊണ്ട് ഇന്ന ജാതിക്കാരനാണെന്ന് മണിയമ്മ പേരെടുത്തു പറയുകയായിരുന്നു.
എസ്എന്‍ഡിപി യോഗം ഭാരവാഹി വി.സുനില്‍കുമാര്‍ നല്കിയ പരാതിയിലാണു മണിയമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന് കണ്ടക്ടര്‍ ഡ്രൈവറുടെ കണ്ണ് അടിച്ച് തകര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക