ജീവിതത്തിൽ പലപ്പോഴായി നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് സ്ത്രീകൾ നടത്തുന്ന മീ ടൂ ക്യാമ്പയിനാണ് ഇപ്പോൾ ചർച്ചാ വിഷയം. ഹോളിവുഡിൽ തുടങ്ങിയ മീ ടൂ ക്യാമ്പയിൻ ബോളിവുഡും കടന്ന് ഇങ്ങു മോളിവുഡിൽ വരെ എത്തി നിൽക്കുകയാണ്. എന്നാൽ മി ടൂ ക്യാമ്പയിന് ബദലായി ഇപ്പോൾ സജീവമായിരിക്കുന്ന മറ്റൊന്നാണ് ഹിം ടൂ ക്യാമ്പയിൻ.
സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ലൈംഗിക ചൂഷണങ്ങൾക്കിരയാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ തന്റെ മകനോടൊപ്പം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്നുമാണ് ഹിം ടൂ ക്യാമ്പയിന്റെ തുടക്കം. പിന്നീട് നിരവധിപേർ ഇത് ഏറ്റു പിടിച്ചെങ്കിലും ഗൗയരവമേറിയ ഒരു വിഷയത്തെ ഇത് നിസ്സാരവത്കരിച്ചു കാണുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.
ഇന്ത്യയിലും ഹിം ടൂ ക്യാമ്പയിന് സമാനമായ രീതിയിൽ പല പ്രതികരണങ്ങളും ഉയർന്നിരുന്നു. നടൻ മുകേഷിനെതിരെ മി ടൂ ക്യാമ്പയിൻ ആരോപണമുയർന്നപ്പോൾ ഭാര്യ മേതിൽ ദേവിക ഹിം ടൂ എന്ന രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. മുകേഷിന് വരുന്ന പല മെസേജുകളും അത്തരത്തില്‍ ഉള്ളതാണെന്ന് അവര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക