ജനപ്രിയ മെസ്സേജിങ് ആപ്പ് ആയ വാട്സാപ്പ് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കുന്നു. ഉപയോക്താവ് ഓരോ തവണ വാട്സ്ആപ്പ് ഉപയോഗിക്കുവാന്‍ തുറക്കുന്ന സമയങ്ങളില്‍ ടച്ച് ഐഡി , ഫേസ് ഐഡി എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെരിഫിക്കേഷന് ചെയ്യപ്പെടുന്നതാണ് പുതിയ സംവിധാനം. ഇതിനു വേണ്ടി ആദ്യഘട്ടത്തില്‍ പ്രൈവസി സെറ്റിംഗ്സില് ടച്ച് ഐഡിയും , ഫേസ് ഐഡിയും ഉൾപ്പെടുത്തും.
ഐ ഒ എസ് വേർഷനുകളിലാകും ആദ്യം ഈ ഫീച്ചർ ലഭ്യമാവുക. ഐ ഫോണ്‍ എക്സ് ,ഐ ഫോണ്‍ എക്സ് എസ് , ഐ ഫോണ്‍ എക്സ് എസ് മാക്സ് , ഐ ഫോണ്‍ എക്സ് ആര് എന്നീ ഫോണുകളില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക