ബോളിവുഡിലെ സൂപ്പർ നായിക വിദ്യാബാലൻ അഭിനയിച്ച മലയാള ചിത്രമായിരുന്നു സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി. പൃഥ്വിരാജ്, പ്രഭുദേവ എന്നിവരുടെ കൂടെ ചലനം ചലനം എന്ന ഗാനരംഗത്തിലാണ് വിദ്യ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഗാനരംഗത്തിൽ പൃഥ്വിരാജിനും പ്രഭുദേവയ്ക്കുമൊപ്പം നൃത്തച്ചുവടുകൾ വച്ചത് ഭയത്തോടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.
തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിനിടയിലാണ് എട്ടു വര്‍ഷം മുന്‍പ് താനഭിനയിച്ച സിനിമയിലെ പാട്ടു രംഗത്തെക്കുറിച്ച് വിദ്യ വെളിപ്പെടുത്തിയത്.
ഗാനരംഗത്തില്‍ പൃഥ്വിരാജിനും പ്രഭുദേവയ്ക്കുമൊപ്പമായിരുന്നു വിദ്യയുടെ നൃത്തച്ചുവടുകള്‍. ആ ഗാനരംഗം ഷൂട്ട് ചെയ്യുമ്പോൾ വളരെ നെര്‍വസും ഭയചകിതയുമായിരുന്നു താനെന്നാണ് വിദ്യ പറയുന്നത്.
“നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണെന്നിരിക്കെ നൃത്തനിപുണനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പേടിയായിരുന്നു. ചിത്രീകരണത്തിന്റെ ആദ്യാവസാനം കനത്ത മഴയത്തായിരുന്നു പാട്ടുരംഗം ചിത്രീകരിച്ചത്. മാത്രമല്ല, ലൊക്കേഷന്‍ മുഴുവന്‍ ചെളിയുമായിരുന്നു.
എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ കഴിയുന്നുണ്ട്.
‘ഞാന്‍ നൃത്തം ചെയ്തത് മോശമല്ലല്ലോ’ എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം കാണുമ്പോൾ ഇപ്പോള്‍ എനിക്ക് തോന്നുന്നത്. ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്നാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. വേണ്ട എന്നാണ് എന്റെ ഉത്തരവും. എന്നെ ഞാനായിത്തന്നെ സ്നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണ്.” ; വിദ്യ ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പില്‍ പറയുന്നു.
ഇച്ചിരി വൈകിയാലും സംഗതി കളറായി; നീരജ് മാധവിന്റെ വിവാഹ വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക