ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു തരം എരിക്കാണ് ചിറ്റെരിക്ക്. ശിവഭഗവാന് ഏറ്റവും പ്രിയമാണ് എരിക്കിൻ പൂക്കൾ. എന്നാൽ എരുക്കിന് പൂജാഗുണം മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങളുമുണ്ട്.
എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ് എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ എരുക്കിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
ആധുനകാലത്തെ ആയുർവ്വേദൗഷധങ്ങളുടെ ഗവേഷണം മുഖേന എരുക്കിൽ നിന്നും വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഔഷധങ്ങളാണ് Cardenolides (ഇലകളിൽ നിന്ന്), Calotropin, Calactin, Benzoyllineolene തുടങ്ങിയവ. എരുക്കിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളുടെ ആധുനിക പഠനങ്ങളിൽ അവയ്ക്ക് അണുനശീകരണ ശക്തിയും ചില പ്രത്യേക പ്രക്രിയ വഴി വേർതിരിച്ചെടുക്കുന്ന ഘടകങ്ങൾക്ക് കുമിൾനശീകരണ ശക്തിയും ഉണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. ചില ഗവേഷകർ എരുക്കിലെ ഔഷധ ഘടകങ്ങൾ ഉന്മാദം, വേദന, അപസ്മാരം, ഉറക്കം തുടങ്ങിയ കേന്ദ്ര നാഡീവ്യൂഹ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് സ്ഥിരീകരിക്കുന്നു.
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.
എരിക്കിന്റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.
നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.
സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.
ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൗഷധമാണ്. എരിക്കിന് പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.
മീൻ മുതൽ തേൻ വരെ; ഓരോ ഭക്ഷണ വസ്തുക്കളിലെയും മായം തിരിച്ചറിയാം ഈ സിമ്പിൾ ട്രിക്കുകളിലൂടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക