കണ്ണൂർ മീത്തല്‍ കുന്നോത്തുപറമ്പിൽ കോണ്‍ഗ്രസ് ഓഫീസ് അഞ്ജാതര്‍ തീയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. താഴെ നില പൂര്‍ണമായും കത്തി നശിച്ചു.
അക്രമത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. സിപിഐഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക