സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിനു 31 പൈസയുടെയും ഡീസലിനു 21 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും ഡീസലിന് 1.94 രൂപയും കുറഞ്ഞു.രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായാണ് വിലയില്‍ കുറവ് വരുന്നത്.
തിരുവനന്തപുരത്തു പെട്രോള്‍ വില 83.04 രൂപയായും ഡീസല്‍വില 79.05 രൂപയുമായപ്പോള്‍ കൊച്ചിയില്‍ 81.60 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 77.55 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 81.95 രൂപയും ഡീസല്‍ വില 77.91 രൂപയുമാണ്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക