ഷിബു എന്ന പേര് വിളിച്ച് സ്വാമി സന്തീപാനന്ദ ഗിരിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംഗീതസംവിധായകൻ ബിജി പാൽ. ഷിബു ഒരു ചിന്ത എന്ന പേരിൽ ഫെയ്സ്ബുക്കിലാണ് സന്തീപാനന്ദ ഗിരിയെ അനുകൂലിച്ചു കൊണ്ട് ബിജിപാൽ പോസ്റ്റിട്ടത്, ഷിബു ശിവ എന്നാണ് അർത്ഥമെന്നും അങ്ങനെ വരുമ്പോൾ അയ്യപ്പൻറെ അച്ഛനെന്ന അർത്ഥമാണ് ആ പേരിനുള്ളതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബിജിപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ – ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവർ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പൻറെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക