മത്തന്‍ കുരു ഒരു ദിവ്യൗഷധം ആണെന്ന് എത്രപേര്‍ക്കറിയാം ? നമ്മുടെ തൊടിയില്‍ പ്രത്യേകിച്ച് യാതൊരു പരിചരണവും ഇല്ലാതെ വളര്‍ന്ന് പടര്‍ന്നുകിടക്കുന്ന പ്രകൃതി നമുക്ക് നല്കിയ വരദാനമാണ് മത്തന്‍ എന്ന് മനസ്സിലാക്കുക.സാധാരണയായി മത്തന്‍ കിളിര്‍ത്ത്, വളര്‍ന്ന്, വിളവെടുത്തശേഷം പാചകത്തിനായി അടുക്കളയിലോട്ട് കയറ്റുമ്പോള്‍ സ്വാഭാവികമായി നമ്മള് ചെയ്യുന്ന ഒരു കാര്യമുണ്ട്.മത്തന്‍ വെട്ടി അതിന്റെ കുരു കുറച്ചെടുത്ത് അടുത്ത തവണത്തെ കൃഷിക്കുള്ള വിത്തായി മാറ്റിവെക്കും, ബാക്കിയുള്ളത് വേസ്റ്റ് കുട്ടയിലേക്ക് തള്ളും.
എന്നാല്‍ ഇങ്ങനെ കുരു കളയുന്ന പ്രവണത നിര്‍ത്തുക. എന്നിട്ട് ഈ മത്തങ്ങാ കുരു ഒരു നിസ്സാരനല്ല എന്ന് മനസ്സിലാക്കുക. ചുരുങ്ങിയത് പന്ത്രണ്ടോളം ഗുണങ്ങള്‍ ഈ കുരുവില്നിന്ന് നമുക്ക് ലഭിക്കുമെന്നറിയുമ്പോളെങ്കിലും ഇത് കളയാതിരിക്കുക. മത്തന്‍ കുരുവിന്റെ ഈ ഗുണങ്ങള്‍ മനസ്സിലാക്കിയ അമേരിക്ക, അറബ് രാജ്യങ്ങള്‍ , ചൈന, ജപ്പാന് എന്നിവ വന്‍തോതില്‍ തന്നെ ഇവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചൈനയാണ് ലോകത്തില്‍ ഏറ്റവുംകൂടുതല്‍ മത്തന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം; അതില്‍ കൂടുതലും മത്തന്‍ കുരുവിനുവേണ്ടിയാണ് എന്ന് മനസ്സിലാക്കുക.
ഫലങ്ങളുടെ വിത്തുകള്‍ , കുരുക്കള്‍ ഫ്രൈ ചെയ്തു ഉപ്പ് പുരട്ടി കഴിക്കുന്ന അറബികളെയും യൂറോപ്പ്യന്കാരെയും ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ കാണുന്നതാണ്. ഇവരെല്ലാം ഇതിന് നല്കുന്ന പ്രാധാന്യം മനസ്സിലാക്കി ഒട്ടനവധി രോഗങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ നമുക്കും ഇതൊരു ശീലമാക്കാം.മത്തന്‍ കുരു ഉപ്പിലിട്ട് ഉണക്കിയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ തോട് പൊളിച്ച് ഉള്ളിലുള്ള ഭാഗമാണ് കഴിക്കുക.
മാത്തന്റെ കുരുവിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
ധാരാളം മിനറലുകള്‍ അടങ്ങിയ മത്തന്‍കുരു എല്ലുകളുടെ ആരോഗ്യം, രോഗ പ്രതിരോധശേഷി, എന്നിവ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ പേശികളുടെ നിര്‍മ്മാണത്തില്‍ സഹായിക്കുകയും, ചിലയിനം വാതങ്ങള്‍ കാരണമുള്ള ഉഷ്ണത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാല്‍ ഇതൊരു പ്രകൃതിജന്യമായ ഉത്തേജകമായും ഉപയോഗിക്കാം.
മത്തന്‍കുരുവില്‍ അടങ്ങിയിട്ടുള്ള ട്രൈപ്ടോഫാന് സുഖനിദ്ര പ്രദാനം ചെയ്യുകയും ഡിപ്രഷന് കുറക്കുകയും ചെയ്യുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തന്‍ കുരു. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള സിങ്ക് പുരുഷന്മാരില് ഉണ്ടാകുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ , പ്രോസ്റ്റെറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച എന്നിവയെ തടയാന്‍ സഹായിക്കുന്നു.
മത്തന്‍ കുരുവില്‍ അടങ്ങിയിട്ടുള്ള മൂത്ര വിസര്‍ജ്ജ്യം ത്വരിതപ്പെടുത്തുന്ന ഘടകം കുട്ടികളുടെ ബെഡ്ഡില്‍ മൂത്രമൊഴിച്ചുപോകുന്ന അവസ്ഥയെ നിയന്ത്രിക്കുകയും, ബ്ലാഡറിനെ ശക്തിപ്പെടുത്തുകയും, മൂത്രമൊഴിക്കല്‍ സുഗമമാക്കുകയും ചെയ്യുന്നു. മത്തന്‍ കുരു നാടവിരപോലെയുള്ളവയെ നശിപ്പിക്കുന്ന പ്രകൃതിജന്യമായ മരുന്നാണ്. ഇതിലടങ്ങിയിട്ടുള്ള ഫൈറ്റോസ്റ്റെറോള്‍ കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നു. അതുപോലെ ഇതിന്റെ ആലക്കലൈസിങ്ങ് എഫെക്റ്റ് ശരീരത്തിലെ അസിഡിറ്റി അളവില്‍ കൂടുതല്‍ ആകാതിരിക്കാന്‍ സഹായിക്കുന്നു.
വൃക്കയിലെ കല്ലിനെയും രക്തത്തിലെ പ്രമേഹം മൂലമുള്ള ഭാരം കുറയലിനെയും തടയാന്‍ കഴിയുന്ന ഒരു ദിവ്യൗഷധം കൂടിയാണ് മത്തങ്ങയുടെ കുരു. നിസ്സാരനല്ലാത്ത ഈ കുരുവിനെ ഇനിയെങ്കിലും കളയാതിരിക്കുന്നതിലൂടെ തൊട്ടതിനും പിടിച്ചതിനും ഡോകടറെ കാണുന്നത് നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയും.
കയ്പ്പെന്ന് പറഞ്ഞ് ഒഴിവാക്കല്ലേ.. പാവയ്ക്കയുടെ നിങ്ങളറിയാത്ത പത്തു ഗുണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക