ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും, വിചാരണ നേരിടണമെന്ന ഉത്തരവിനെതിരേ മറ്റു കക്ഷികളും നല്‍കിയിട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി.
ഹര്‍ജികള്‍ എല്ലാം കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം പിണറായി വിജയന് അനുകൂല വിധിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക