വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടു. “ആദ്യരാത്രി” എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തെക്കുറിച്ച് സംവിധായകൻ ജിബു ജേക്കബ് വിവരങ്ങൾ പുറത്തുവിട്ടത്.
ബിജു മേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജിബു ജേക്കബിന്റെ ആദ്യ ചിത്രമായ വെള്ളിമൂങ്ങയിലും നായകൻ ബിജു മേനോൻ ആയിരുന്നു. ഇരുവരും ഒന്നിക്കുന്ന രണ്ടാമത് ചിത്രമാണ് ആദ്യരാത്രി.
“ഒരു ഇന്ത്യൻ പ്രണയകഥ”യ്ക്ക് ശേഷം സെൻട്രൽ പിക്ചർസ് നിർമ്മിച്ച ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധയരായ ഷരിസ്, ജെബിൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
https://www.facebook.com/JibuJacobOfficial/photos/pcb.2104688563125609/2104688539792278/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക