അമേത്തിയിലെ വനിതാ ബിജെപി പ്രവർത്തകർക്ക് ദീപാവലി സമ്മാനമായി കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പു മന്ത്രി സ്മൃതി ഇറാനി പതിനായിരം സാരികള്‍ നൽകി.
സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് ബിജെപി പദ്ധതിയിടുന്നത്. രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേത്തിയിലെ ജനങ്ങളുമായി ഇടപെഴകുന്നത് പാര്‍ട്ടിക്ക് ഗുണകരമായി ഭവിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക