പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് തുറന്ന ശബരിമല നട ഹരിവരാസനം പാടി അടച്ചു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ശേഷം രണ്ടാമതായി നട തുറന്നപ്പോൾ പൊതുവെ സമാധാനപരമായാണ് ശബരിമലയില്‍ ദര്‍ശനം നടന്നത്. വൈകുന്നേരം അഞ്ചരയോടെ തുറന്ന നട അഞ്ച് മണിക്കൂറോളം നീണ്ട ദര്‍ശനത്തിന് ശേഷമാണ് അടച്ചത്.
കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ട വിശേഷത്തിന് ആയിരത്തോളം പേര് മാത്രമേ ദര്‍ശനം നടത്തിയിരുന്നൊള്ളൂ. എന്നാല്‍ ഇത്തവണ ഏഴായിരത്തോളം പേര് ദര്‍ശനം നടത്തിയതായി പൊലീസ് പറഞ്ഞു. വന്‍ ആള്‍ത്തിരക്കായിരുന്നു ഇത്തവണ സന്നിധാനത്ത് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക