ധനുഷ് പ്രധാനവേഷത്തിലെത്തുന്ന മാരി 2 വിലെ സായി പല്ലവിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ അറാത് ആനന്ദി എന്ന കഥാപാത്രമായാണ് സായി പല്ലവി വേഷമിടുന്നത്.
മലയാളികളുടെ പ്രിയ ഗായകൻ വിജയ് യേശുദാസ് വില്ലൻ റോളിൽ എത്തിയെന്ന പ്രത്യേകതയുമായാണ് മാരിയുടെ ആദ്യഭാഗം എത്തിയത്. എന്നാൽ ഇത്തവണ ചിത്രത്തിലെ വില്ലൻ ടോവിനോ തോമസാണ്.
കൃഷ്ണ, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന് ശങ്കര്‍ രാജയാണ്.
എന്നൈ നോക്കി പായും തോട്ടാ, വടാ ചെന്നൈ, എന്നിവയാണ് ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക