അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ആന്റണി വർഗീസിന് ചിത്രീകരണത്തിനിടയിൽ പരിക്ക്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴിച്ച വൈകിട്ട് ആണ് സംഭവം. മേശയില്‍ ഇടിച്ച് ആന്റണിയുടെ മുഖത്ത് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചുണ്ടിലും, വായിക്കുളളിലുമായി 10 തുന്നിക്കെട്ടലുകള്‍ ഉള്ളതിനാല്‍ ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക