മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍. വിവിധ തരം ആഭരണങ്ങള്‍ക്ക് പുറമേ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പിൽ നിര്‍മ്മിച്ച വസ്തുക്കളും ഇവരുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തു.അഹമ്മദാബാദിലാണ് സംഭവം.
താലിമാല, സ്വര്‍ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. നിരവധി നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റിപിന്നുകളും പുറത്തെടുത്ത വസ്തുക്കളില്‍പെടുന്നു.
രണ്ടു മണിക്കൂറിലധികം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കൾ പുറത്തെടുത്തത്. നാല്പത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്. ഇവരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക