തന്റെ ജീവിതത്തിലെ സുന്ദരനിമിഷങ്ങളിൽ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ എപ്പോഴും സന്തോഷം കണ്ടെത്തുന്ന നടിയാണ് ബോളിവുഡ് താരം ശില്പ ഷെട്ടി. ശില്പ ഇപ്പോൾ കുടുംബവുമൊത്ത് വിദേശ ടൂറിലാണ്. ടൂറിനിടയിൽ ശിൽപ്പ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സംഭവം വേറൊന്നുമല്ല, ഹോംങ്കോംഗില് നിന്നൊരു സ്പെഷ്യല്‍ ഐസ്ക്രീം കഴിക്കുന്നതിന്റെ ചിത്രമാണ് ശിൽപ്പ ആരാധകർക്കായി പങ്കു വച്ചത്.
24 കാരറ്റ് സ്വര്‍ണ്ണം മുകളിലായി തൂവിയിട്ടിരിക്കുന്ന ഒരു കോണ്‍ ഐസ്ക്രീമാണ് ശില്പ പരിചയപ്പെടുത്തുന്നത്. കാഴ്ചയ്ക്കും കഴിക്കാനും ഈ ഐസ്ക്രീം സ്വര്‍ഗീയ മാണെന്നാണ് താരത്തിന്റെ പക്ഷം. ഇക്കാര്യം പറഞ്ഞ് ഒരു വിഡിയോയും ശില്പ പങ്കുവച്ചു.’
വനില തന്നെയാണ് ഇതിന്റെ പ്രധാന കൂട്ടെങ്കിലും സ്വര്‍ണ്ണം തൂവിയതുകൊണ്ട് വില കൂടുതലാണ്. ഏതാണ്ട് ആയിരം രൂപയാണ് ഒരു സ്വര്‍ണ ഐസ്ക്രീമിന്റെ വില. ആരാധകര്‍ക്ക് സ്റ്റാളിന്റെ വിലാസം സഹിതമുള്ള വിവരങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക