ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തി. ഇത്തവണയും കടുത്ത പൊലീസ് സംരക്ഷണമാണ് ശബരിമലയില്‍.ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചു.
അതേസമയം നിലയ്ക്കലിലേക്ക് തീര്‍ഥാടകര്‍ക്കു പ്രവേശനം അനുവദിക്കുന്നത് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ആയിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മാത്രമേ തീര്‍ഥാടകരെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക