മണ്ഡലകാലം ആരംഭിച്ച വൃശ്ചികം ഒന്നിന് തന്റെ ഭക്തിനിർഭരമായ ചിത്രം പങ്കുവച്ച് നടൻ മോഹൻലാൽ. കറുപ്പ് ഷർട്ട് ധരിച്ച് കൈകൂപ്പി നിൽക്കുന്ന ചിത്രത്തോടൊപ്പം സ്വാമി ശരണം എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അമ്മയുടെ രോഗം മാറാനുള്ള പ്രാർത്ഥനയുമായി 2015 ലാണ് മോഹൻലാൽ അവസാനമായി മലകയറിയത്. ഇത്തവണ താൻ ശബരിമല ദർശനത്തിനെത്തുമോ എന്ന കാര്യം വ്യക്തമല്ല.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തകൃതിയായി നടക്കുന്നുതിനിടയിൽ മോഹൻലാൽ പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക