ഫെയ്സ്ബുക്ക് ആഗോളവ്യാപകമായി അല്പസമയത്തേക്ക് നിലച്ചു. ഫെയ്സ്ബുക്കിൽ ലോഗ് ഇൻ ചെയ്ത പലർക്കും സർവീസ് അൺഅവൈലബിൾ എന്ന സന്ദേശമാണ് കാണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെയ്സ്ബുക്കിന്റെ പലപ്രവർത്തനങ്ങളിലും ഇപ്പോഴും തടസ്സം നേരിടുന്നുണ്ട്.
ഫെയ്സ്ബുക്കിനോടൊപ്പം തന്നെ ഫോട്ടോഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാമിലും പ്രശ്നം ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് പ്രശ്നങ്ങളും ഒന്നായി സംഭവിച്ചതാണോ എന്ന് വ്യക്തമല്ല. ഫേസ്ബുക്കിന്റെ കീഴിലാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലും മറ്റും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂസ് ഫീഡില്‍ പ്രശ്നം നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക