മലപ്പുറം: കണ്ണൂര്‍ പാനൂരില്‍ നിന്നും ആറ് ദിവസം മുമ്പ് കാണാതായ സൈനയേയും ദൃശ്യയേയും കണ്ടെത്തി. മലപ്പുറം തീരൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരേയും കണ്ടെത്തിയത്.
പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അവസാനം ഫോണ്‍ സ്വിച്ച് ഓഫ് ആയത്. പിന്നീട് ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന് കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ ആദ്യമേ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക