ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനം നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിലായ കെ സുരേന്ദ്രന് മേൽ വീണ്ടും കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുന്നു. ഓരോരോ കേസുകളിലായി ജാമ്യം ലഭിക്കുമ്പോഴും ജയിൽ മോചിതനാകാൻ കഴിയാത്ത അവസ്ഥയാണ് സുരേന്ദ്രന്.
ശബരിമല ദര്‍ശനത്തിനായെത്തിയ തൃപ്തി ദേശായിയെ തടഞ്ഞു എന്നതാണ് സുരേന്ദ്രനെതിരെ ചേർക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ കേസ്.
അറസ്റ്റോടെ സുരേന്ദ്രനെതിരെയുള്ള കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമാണെന്നാണ് പൊലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക