എറണാകുളത്തു നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിലായി. എറണാകുളത്തെ പട്ടിമറ്റം മണ്ണൂരിനു സമീപം പ്ലൈവുഡ് കമ്പനിയിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്.
മൂവരും ആസാം സ്വദേശികലാണ് . മൂവരും രണ്ടാഴ്ച മുൻപാണ് ഈ കമ്പനിയിൽ ജോലിക്കെത്തിയതെന്നാണ് വിവരം.
പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച രാത്രി പ്ലൈവുഡ് കമ്പനി വളഞ്ഞാണു ഇവരെ പിടികൂടിയത്. കമ്പനിയിൽ ഇന്നും പോലീസ് പരിശോധന നടത്തുന്നുണ്ട്. മൂന്നുപേരെയും ആസാം പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക