വിവാഹിതനായ പുരുഷനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചു. പത്തനാപുരത്താണ് സംഭവം. സംഭവത്തിൽ യുവതിയുടെ അച്ഛൻ ലവൻ (48) നെ റിമാൻഡ് ചെയ്തു. സഹോദരൻ അഭിലാഷ് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു.
പത്തനാപുരം കയ്ക്കാമണ്‍ അഭിലാഷ് ഭവനില്‍ ആതിരയാണ് (22) പൊലീസില്‍ പരാതി നല്‍കിയത്. കട്ടിലില്‍ കെട്ടിയിട്ട് തല മുണ്ഡനം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സഹോദരന് തലമുടിയില്‍ കുറച്ചുമാത്രമാണ് കത്രിക കൊണ്ട് വെട്ടിയതെന്നും തലമുടി പൂര്‍ണമായും മുണ്ഡനം ചെയ്തത് യുവതി തന്നെയാണെന്നും പൊലീസ് പറയുന്നു. യുവതിയെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക