ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്.
കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ് വില. ഡീസല്‍ വില 69.95 രൂപയുമാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.93 രൂപയും ഡീസലിന് 71.30 രൂപയുമാണ്.
കോഴിക്കോട്ട് പെട്രോളിന് 73.94 രൂപയാണ്. ഡീസലിന് 70.28 രൂപയുമാണ് വില.
തുടര്‍ച്ചയായ 13ാം ദിവസമാണ് വില കുറയുന്നത്. ഇക്കാലയളവില്‍ പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ് കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക