ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയുള്ള റോയൽ എൻഫീൽഡ് തണ്ടര്‍ബേഡ് 500X വിപണിയിൽ. 2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500X എബിഎസിന്റെ ദില്ലി എക്സ്ഷോറൂം വില. റഗുലര്‍ മോഡലിനെക്കാള്‍ 14,000 രൂപയോളം കൂടുതലാണ് ഈ മോഡലിന്.
2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 350X മോഡലിനെ ആയിരുന്നു ആദ്യം എബിഎസ് സുരക്ഷയില്‍ കമ്ബനി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക