ഇന്ത്യക്ക് പുറത്തുനിന്നും വരുന്ന അജ്ഞാത ഫോൺ കോളുകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്.പ്രത്യേകിച്ചും +591 ല്‍ ആരംഭിക്കുന്ന നമ്പറിൽ നിന്നും വരുന്ന കോളുകള്‍ അറ്റൻഡ് ചെയ്യുകയോ അത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ് +591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പർ. ആധാര്‍ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ വരുന്നത്. അത്തരം കോളുകളോട് ശ്രദ്ധയോടു കൂടി പ്രതികരിക്കണം; പൊലീസ് വ്യക്തമാക്കുന്നു.
.+591 ല്‍ തുടങ്ങുന്ന ഫോണ്‍ മെമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക