ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ചാംപ്യനായത്. സ്കോര്‍-21-19, 21-17. സിന്ധുവിന്റെ ആദ്യലോകബാഡ്മിന്റണ് ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്.
ഒളിമ്ബിക്സ് വെള്ളി മെഡലിനുശേഷമുള്ള സിന്ധുവിന്റെ സുപ്രധാന നേട്ടമാണിത്. ഏഴ് ഫൈനലുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനുശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ഈ വര്‍ഷം സിന്ധു നേടുന്ന ആദ്യ കിരീടം കൂടിയാണ് ഇത്. ലോക ടൂര്‍ ഫൈനല്‍സ് ജയിക്കു ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക