ചെന്നൈ: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതുവര്‍ഷത്തില്‍ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍. ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രലില്‍ നിന്നും എറണാകുളം ജംഗ്ഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ ഓടിക്കുന്നത്. 2019 ജനുവരി 1, 8, 15, 22 തീയതികളില്‍ (വെള്ളിയാഴ്ച) ആണ് സര്‍വീസ്.
രാത്രി 8.40 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06005) പിറ്റേന്ന് രാവിലെ 8.45 ന് എറണാകുളം ജംഗ്ഷനിലെത്തും.
ആരക്കോണം, കട്പടി, ജോലര്പെട്ട, സേലം ജം., ഈറോഡ് ജം, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.
ഈ ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് 2018 ഡിസംബര്‍ 22 ന് രാവിലെ 8 മണിമുതല്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക