പമ്പ: ശബരിമല ദർശനത്തിന് തമിഴ്നാട്ടില്‍നിന്നുള്ള യുവതികള്‍ പമ്പയിലെത്തി. പമ്പ പോലീസ് കൻറോൾ റൂമിനു പുറത്താണ് അവർ ഇപ്പോൾ ഉള്ളത്. പോലീസ് നിർദേശം ലഭിച്ചാലുടൻ യുവതികൾ മലചവിട്ടും. എട്ട് യുവതികളാണ് സംഘത്തിലുള്ളത്. ഇതിൽ ആറ് യുവതികൾ ദർശനത്തിനായി സന്നിധാനത്തേക്ക് പോകും.
അതേസമയം ഞങ്ങൾ ആക്റ്റിവിസ്റ്റുകൾ അല്ല ഭക്തരാണെന്നു സംഘത്തിലുള്ള സെൽവി പ്രതികരിച്ചു. യുവതികൾക്കാവശ്യമായ സുരക്ഷാ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സംഘത്തിന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക