പത്തനംതിട്ട: സുരക്ഷ ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ പത്തനംതിട്ട ജില്ലയില്‍. രണ്ട് യുവതികളും 60 വയസ്സുള്ള സ്ത്രീയുമാണ് പുലര്‍ച്ചെ മല കയറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.
പത്തനംതിട്ട പോലീസ് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങൾ അതൊക്കെ അറിഞ്ഞുകൊണ്ടാണ് വന്നത് എന്നാണ് യുവതികൾ പറയുന്നത്. തങ്ങൾക്ക് മല കയറാൻ വേണ്ട സുരക്ഷ ഒരുക്കണമെന്നും മൂന്നംഗ സംഘം പോലീസിനോട് പറയുന്നു.
ഇവർ പിന്മാറിയില്ലെങ്കിൽ പുലർച്ചെ മല കയറാൻ അനുവദിക്കുമെന്ന് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക