കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍ ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണു നടപടി. മേഖലയിലെ സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് നഗരത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് നഗരസഭ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയും കലക്ടര്‍ ഡി. ബാലമുരളിയും ചര്‍ച്ച നടത്തിയ ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 വരെയാണ് നിരോധനാജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക