അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകൾക്കും ട്രക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉണ്ടാകില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
ജനുവരി 14 മുതല്‍ സന്ദര്‍ശനം തുടങ്ങും. ട്രക്കിങ്ങിനുള്ള പാസിന് അഞ്ചാം തീയതി മുതല്‍ ബുക്ക് ചെയ്യാം. നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ വനപ്രദേശമാണ് അഗസ്ത്യാര്‍കൂടം. ഇവിടെ സന്ദര്‍ശനം നടത്താന്‍ രമ്ബരാഗതമായി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇതിനെതിരേ വിവിധ സ്ത്രീ കൂട്ടായ്മകളുടെ സമരങ്ങളും നടന്നിരുന്നു. ഒടുവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം ട്രക്കിങ് നടത്തുന്നവര്‍ക്ക് അവിടെ പൂജയ്ക്കോ ആരാധനയ്ക്കോ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍ കരുതരുതെന്ന് വനംവകുപ്പിന്റെയും പ്രത്യേകം നിര്‍ദേശമുണ്ട്. അതേസമയം സന്ദര്‍ശകരോട് വിവേചനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക