കുഞ്ഞ് ഉണ്ടാകുമ്പോഴാണ് കുടുംബം എന്നത് പൂര്‍ത്തിയാകുന്നത്. പുരുഷനായാലും സ്ത്രീ ആയാലും ഇന്നത്തെ കാലത്ത് വന്ധ്യത എന്ന പ്രശ്നത്തെ വിളിച്ച് വരുത്തുന്ന ജീവിതശൈലിയാണ് ഉള്ളത്. ജന്മനാ ഉള്ള ശാരീരിക പ്രശ്നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. ശരിയായ കാരണം ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ഇത്തരം പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. അതിന് പല വഴികളും ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാം. ഭക്ഷണത്തിലൂടെ നമുക്ക് വന്ധ്യതയെന്ന പ്രശ്നത്തേയും ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
നെല്ലിക്ക ജ്യൂസ് – നെല്ലിക്ക ജ്യൂസ് കഴിക്കുന്നതും നല്ലതാണ്. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കുക. ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. മാത്രമല്ല പല വിധത്തില്‍ പുരുഷനില്‍ അറിയാതെയുണ്ടാവുന്ന ലൈംഗിക രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.
പാലും മുട്ടയും – പാല് ഉല്‍പ്പന്നങ്ങളും മുട്ടയും പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മാത്രമല്ല പുരുഷന്റെ കരുത്തിനും വന്ധ്യതയെന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് പാലും മുട്ടയും സ്ഥിരമായി കഴിക്കുന്നത് ശീലമാക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്.
ചീര – പോഷകസംപുഷ്ടമായ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പുരുഷനിലുണ്ടാവുന്ന ശാരീരിക തളര്‍ച്ച ഇല്ലാതാക്കി പുരുഷന് കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു ചീര. ചീര ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക. പല വിധത്തില്‍ സ്ഥിരമാക്കുക. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പല വിധത്തിലാണ് ആരോഗ്യത്തിന് ഗുണകരമാവുന്നത്.
പഴം – ഭക്ഷണത്തില്‍ ആദ്യം തന്നെ പഴം ധാരാളം കഴിക്കുക. പുരുഷ ലൈംഗിക ശേഷിക്കും മറ്റും പഴം നല്കുന്ന പങ്ക് ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല വന്ധ്യതയെന്ന പ്രശ്നത്തിന് പരിഹാരം നല്കി ഗര്‍ഭിണിയാവാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു പഴം. പഴം,ചെറുനാരങ്ങ എന്നിവ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പയര്‍ വര്‍ഗങ്ങള്‍ – പയര്‍ വര്‍ഗങ്ങളും നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തും. പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല കിടക്കയില്‍ കഴിവ് തെളിയിക്കുന്നതോടൊപ്പം തന്നെ കുഞ്ഞെന്ന സ്വപ്നത്തിനും ഇത് സഹായകമാവുന്നു. പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും പയര്‍ വര്‍ഗ്ഗങ്ങള്‍ മികച്ചതാണ്.
ബദാം – ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി തുടങ്ങിയ ഡ്രൈഫ്രൂട്സ് കൂടുതലായി കഴിക്കുന്നത് പ്രയോജനം ചെയ്യും. ഇത് വന്ധ്യതയെന്ന വില്ലനെ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് കരുത്ത് നല്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ് ബദാം. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കിടക്കാന്‍ നേരം കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ഗ്രീന്‍പീസ് – ഗ്രീന്‍പീസ്, സോയ, കൂണ് എന്നിവ കഴിക്കുക. ഒലീവെണ്ണയില്‍ പാകം ചെയ്യുന്നതാണ് നല്ലത്. ഇതും പുരുഷന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ കഴിക്കാവുന്ന ഒന്നാണ് ഗ്രീന്‍ പീസ്. ഇത് വന്ധ്യതയെ ഇല്ലാതാക്കി ബീജങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നല്കുന്നു.
മത്സ്യം – പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ മത്സ്യം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇതില്‍ തന്നെ ചെമ്മീനും, മത്തിയും, കക്കയും കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് വന്ധ്യതയെ ഇല്ലാതാക്കി കരുത്തും ആരോഗ്യവും പുരുഷന് നല്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.
മാതളനാരങ്ങ – പുരുഷന്റെ ലൈംഗിക ശേഷം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാം. മാതളനാരങ്ങ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ലൈംഗികശേഷിയും പ്രത്യുത്പാദനശേഷിയും വര്‍ദ്ധിപ്പിക്കും.
ക്യാരറ്റ്, ബീറ്റ്റൂട്ട് – ക്യാരറ്റും ബീറ്റ്റൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇതും ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിച്ച് കരുത്തും നല്കുന്നു. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ബീജത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക