സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ വീണ്ടും മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന് കമ്മിറ്റി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായാണ് വര്‍മയെ മാറ്റുന്നത്.
രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അര്‍ധരാത്രി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
സിബിഐ ഡയറക്ടറെ നിയമിക്കാന്‍ അധികാരമുള്ള സെലക്ഷന് കമ്മിറ്റി തന്നെ അലോക് വര്‍മ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അംഗമായ കമ്മറ്റിയെ സുപ്രീം കോടതിയാണ് നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക