നഗ്നരായി ഭക്ഷണം കഴിക്കാനെത്താൻ ആളില്ലാത്തതിനാൽ പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചുപൂട്ടി. ഒ നാച്ചുറല്‍ എന്ന പാരീസിലെ ഭക്ഷണശാലയാണ് അടച്ചുപൂട്ടിയത്. 2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോൾ ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്.
ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്നരായി ഭക്ഷണം കഴിക്കാവുന്നതാണ്.ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന് മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക