മകരവിളക്ക് കാണാൻ തമിഴ് നടൻ ജയംരവി ശബരിമലയിലെത്തി. മൂന്നാം തവണയാണ് മകരവിളക്ക് കാണാൻ രവി ശബരിമലയിലെത്തുന്നത്. കഴിഞ്ഞ വർഷത്തെ തന്റെ സിനിമാജീവിതത്തിൽ സംഭവിച്ച വിജയങ്ങൾക്ക് അയ്യപ്പനെ കണ്ട് നന്ദി അറിയിക്കാൻ കൂടിയാണ് എത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. കടുത്ത അയ്യപ്പ ഭക്തനാണ് ജയം രവി.
‘സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നത്. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും’ ജയം രവി വ്യക്തമാക്കി. കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയം രവിയോടൊപ്പം കളക്ടര്‍ പങ്കുവെച്ച സെല്‍ഫി ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക