എസ് ഡബ്ള്യു എം സൂപ്പര്‍ഡ്യൂവല്‍ 650 80000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ വാഹനം നല്‍കാനുള്ള തീരുമാനത്തിലാണ് മോട്ടോറോയാലെ കൈനറ്റിക്. 7.3 ലക്ഷം രൂപ വിലയുള്ള ബൈക്ക് ആറരലക്ഷം രൂപയ്ക്ക് കമ്പനി വിപണിയില്‍ എത്തിക്കും. 2019 മാര്‍ച്ച് 31 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.
സൂപ്പര്‍ഡ്യൂവല്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ T650 യില്‍ 600 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയുമുണ്ട്. എല്‍ഇഡി സ്പോട്ലൈറ്റുകള്‍, ലഗ്ഗേജ് റാക്ക്, ഫെയറിംഗ്, എഞ്ചിന് കവചം, ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡ്, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിവയെല്ലാം ബൈക്കിന്റെ മറ്റു വിശേഷങ്ങളാണ്. ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ജിടി പാക്കും മോഡലില്‍ കമ്പനി ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക