ആമസോണില്‍ ഒരുമുറി ചിരട്ടയുടെ വില വെറും 3000 രൂപ. എന്നാൽ 55% ഓഫറോടെ അത് വെറും 1365 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഇത് അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാല്‍തന്നെ ഇന്ഡ്യയിലെത്താന് 10-15 ദിവസം വരെ സമയമെടുക്കുമെന്നും ആമസോണില്‍ പറയുന്നു.
ട്രോളന്മാരും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും നാള് നിങ്ങള്‍ നാട്ടിന് പുറത്തുകണ്ട ചിരട്ടയല്ല താന്‍ എന്നും 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള അല്‍-ചിരട്ടയാണെന്നും ട്രോളുകളുണ്ട്.എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്. ഇത് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണോ എന്നും പരിഹാസമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക