പലതരം ജോലികളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ആൾക്കാരെ നാം കണ്ടിട്ടുണ്ട്. എന്നാലിതാ അമേരിക്കൻ വനിതയായ റോബിന് സ്റ്റീന് വ്യത്യസ്തമായ ഒരു ജോലിയിലൂടെയാണ് പ്രതിവർഷം ദശലക്ഷങ്ങൾ സമ്പാദിക്കുന്നത്. അത് മറ്റൊന്നുമല്ല ആളുകളെ ആലിംഗനം ചെയ്യുക എന്നതാണ്.
ജീവിതത്തില്‍ എന്തു ജോലി തിരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി തന്നെ തിരഞ്ഞെടുക്കാം എന്ന് റോബിന് സ്റ്റീന് എന്ന യുവതി തീരുമാനിക്കുകയായിരുന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട ആ ജോലി എന്നുപറയുന്നത് ആളുകളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്ബോള് അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുമെന്നും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ വക ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്തു തുടങ്ങിയത്.
ആലിംഗന സേവനം ആവശ്യമുള്ളവർക്ക് റോബിൻ സ്റ്റീനെ സമീപിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും സേവനം ലഭ്യമാണ്. വരുന്നവർ പൂർണ്ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നത് മാത്രമാണ് നിബന്ധന. മണിക്കൂറില്‍ 6000 രൂപയാണ് ഫീസ്. നിരവധിയാളുകളാണ് റോബിൻ സ്റ്റീന്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക