ദേശീയ പണിമുടക്കിലെ രണ്ടാം ദിനത്തിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള എസ് ബി ഐ ശാഖ അടിച്ചു തകർത്ത കേസിൽ മൂന്ന് എന്‍.ജി.ഒ നോതാക്കന്മാരെ സസ്പെന്റ് ചെയ്തു. എന്‍.ജി.ഒ യൂണിയന് സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു, ജില്ലാ നോതാക്കളായ സുരേഷ് കുമാര്‍, ശ്രീവത്സന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ഇവെര കൂടാതെ റിമാന്റിലായ മറ്റ് മൂന്ന് പേർക്കെതിരെയും ഉടന്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇവര്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ട് അതാത് തസ്തികകളിലേക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ഇന്ന് തന്നെ ഉണ്ടാകാനാണ് സാദ്ധ്യത.പൊതുമുതല്‍ നശീകരണ നിയമമനുസരിച്ചാണ് ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിമാന്റിലായ അഞ്ച് പേരുടെ ജാമ്യാപേക്ഷ തിരുവനന്തപ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്റ്റേറ്റ് കോടതിതള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക