ഹോണര്‍ 10 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 13,999 രൂപ മുതലാണ് വിപണി വില ആരംഭിക്കുന്നത്. രണ്ട് റാം വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങിയത്. 4/64 ജി.ബി റാം, 6/64 ജി.ബി എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 4 ജി.ബി റാമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില.
6 ജി.ബി റാമുള്ള വേരിയന്റിന് 17,999 രൂപയുമാണ് . 24 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
മിഡ്നൈറ്റ് ബ്ലാക്ക്, സഫൈര്‍ ബ്ലൂ, സ്കൈ ബ്ലൂ എന്നീ നിറഭേദങ്ങളിലാണ് ഫോണ്‍ ലഭിക്കുക. സ്കൈ ബ്ലൂ നിറത്തിലുള്ള മോഡല്‍ ഗ്രേഡിയന്റ് ഫിനിഷിംഗോടു കൂടിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക