മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. സംവിധായകൻ ഫാസിൽ, ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മാർച്ച് 28 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക